തൊടുപുഴ: ക്ഷേമ പെൻഷൻ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ. തൊടുപുഴയിൽ നടന്ന പരിപാടിയിലാണ് മറിയകുട്ടി അംഗത്വം സ്വീകരിച്ചത്.
തൊടുപുഴയിൽ നടന്ന പരിപാടിയിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ മറിയകുട്ടിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു, സാമൂഹിക പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്തായിരുന്നു അടിമാലി സ്വദേശിയായ മറിയക്കുട്ടി സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നത്.
സംഭവത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചതിനെ തുടർന്ന് പ്രതിരോധവുമായി ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു. മറിയകുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടുകളുമുണ്ടെന്നും വീടുകൾ വാടകക്ക് നല്കിയതാണെന്നും ഇടത് പക്ഷം പ്രചരിപ്പിച്ചു.
ഇതിനെതിരെ ശക്തമായി പ്രതിരോധിച്ച മറിയകുട്ടിക്ക് വലിയ മാധ്യമ കവറേജായിരുന്നു കിട്ടിയിരുന്നത്. കോൺഗ്രസ് മറിയകുട്ടിക്ക് വീട് നിർമ്മിചു നൽകുകയും ചെയ്‌തിരുന്നു.