34.2 C
Saudi Arabia
Monday, August 25, 2025
spot_img

ജീവനക്കാരുടെ മദ്യപാനം പരിശോധിക്കാൻ മദ്യപിച്ചത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ജീവനക്കാർക്കിടയിൽ മദ്യപാനം പരിശോധിക്കാൻ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്‌തു. ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്‌പെക്ടർ എംഎസ് മനോജാണ് പരിശോധനക്ക് മദ്യപിച്ചെത്തിയത്. മനോജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.

2025 മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ ജീവനക്കാരെ കണ്ടെത്തിക്കുന്നതിന് ദിവസവും ബ്രീതലൈസർ ടെസ്റ്റ് നടത്താറുണ്ട്.ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് പരിശോധന ചുമതല നൽകാറുള്ളത്.

മെയ് രണ്ടിന് പരിശോധന ചുമതലയുണ്ടായിരുന്ന എംഎസ് മനോജ് മദ്യപിച്ചിരുന്നതായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മേലുദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ മനോജിനെ സസ്പെന്റ് ചെയ്‌തത്‌.

Related Articles

- Advertisement -spot_img

Latest Articles