33.3 C
Saudi Arabia
Friday, August 22, 2025
spot_img

വൻ മയക്കുമരുന്ന് വേട്ട; രണ്ടര ലക്ഷത്തിലധികം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

റിയാദ്: സൗദിയുടെ അതിർത്തി ക്രോസിംഗുകൾ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടര ലക്ഷത്തിലധികം കാപ്റ്റഗൺ ഗുളികകൾ കസ്‌റ്റംസ്‌ പിടിച്ചെടുത്തു. അൽ-റുബ് അൽ-ഖാലി തുറമുഖത്തുനിന്നുമാണ് ഏറ്റവും കൂടുതൽ പിടികൂടിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ട് ലക്ഷത്തോളം ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്.

അൽ-ഹദീത തുറമുഖത്തുനിന്നും വ്യത്യസ്ത രീതിയിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ പിടികൂടി. . ട്രക്കിനുള്ളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കമ്പാർട്ടുമെന്റുകളിൽ ഒളിപ്പിച്ച നിലയിൽ 9,859 ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി.മറ്റൊരു ഷിപ്പ്‌മെന്റിനുള്ളിൽ ഇലക്ട്രിക്കൽ വയറുകളുടെ കൂടെ ഒളിപ്പിച്ച നിലയിൽ 6,040 ഗുളികകളും കസ്റ്റംസ് പിടികൂടി മറ്റൊരു വാഹനത്തിന്റെ ഡ്രൈവ് ഷാഫ്റ്റിനുള്ളിൽ നിന്നാണ് 11,424 ഗുളികകൾ കണ്ടെത്തിയത്.

അൽ-ദുറ തുറമുഖം വഴി വാഹനത്തിന്റെ ഡ്രൈവ് ഷാഫ്റ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 12,403 ആംഫെറ്റാമൈൻ ഗുളികകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സൗദി അറേബ്യയിലെ യഥാർഥ സ്വീകർത്താക്കളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി കസ്‌റ്റംസും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിച്ചു ശ്രമം തുടരുകയാണ്. കേസുകളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി അധികൃതർ സ്ഥിരീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles