30.6 C
Saudi Arabia
Sunday, August 24, 2025
spot_img

ഒരാഴ്‌ചക്കുള്ളിൽ സൗദിയിൽ അറസ്റ്റിലായത് 13,118 അനധികൃത താമസക്കാർ

റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ച്ചക്കുള്ളിൽ 13,118 അനധികൃത താമസക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സുരക്ഷാ സേന ഇതര സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു.

റെസിഡൻസി നിയമം ലംഘിച്ച 8,150 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 3,344 പേരും തൊഴിൽ നിയമം ലംഘിച്ച 1,624 പേരുമാണ് അറസ്റ്റിലായവർ. 11,566 നിയമലംഘകരെ നാടുകടത്തിയതായും 15,936 നിയമലംഘകരെ യാത്രാ രേഖകൾ ശരിപ്പെടുത്തുന്നതിനായി അതാത് രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളിലേക്ക് അയച്ചതായും മന്ത്രാലയം അറിയിച്ചു. 1,359 നിയമലംഘകർക്ക് അവരുടെ ടിക്കറ്റുകൾ ക്രമീകരിക്കാൻ വേണ്ടിയും സൗകര്യപെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 1207 പേരിൽ 37 ശതമാനം യെമൻ പൗരന്മാരും 61 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ എന്നി സൗകര്യങ്ങൾ നൽകിയ 13 പേരെയും സുരക്ഷ സേന അറസ്റ്റ് ചെയ്തു.

20,616 പുരുഷന്മാരും 1,256 സ്ത്രീകലുമുൾപ്പെടെ 21,872 അനധികൃത താമസക്കാർ നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായിട്ടുണ്ട്. വ്യക്തികളെ രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സഹായിക്കുന്നതോ, അവരെ അതിന്റെ പ്രദേശത്ത് കൊണ്ടുപോകുന്നതോ, അവർക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുന്ന വ്യക്തികൾക്ക് 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും താമസത്തിനായി ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles