കൊച്ചി: അറബിക്കടലിലെ അപകടത്തിൽപെട്ട എംഎസ്‌സി എൽ എസ് 3 കപ്പൽ വെള്ളത്തിൽ പൂർണമായും മുങ്ങി . ക്യാപറ്റനെയും രണ്ടു ജീവനക്കാരെയും നേവിയുടെ കപ്പലിലേക്ക് മാറ്റി. കൂടുതൽ കണ്ടൈനറുകൾ കടലിൽ പതിച്ചു. 21 ഡിഗ്രി വരെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്. കടൽ കൂടുതൽ പ്രക്ഷുബ്‌ധമായതാണ് രക്ഷാപ്രവത്തനങ്ങൾക്ക് തടസ്സമായത്. ഇന്ന് രാവിലെയായിരുന്നു കപ്പൽ ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരുന്നത്.
കടൽ കൂടുതൽ പ്രക്ഷുബ്ധമായതോടെ കപ്പൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. നിലവിൽ കഴപ്റ്റനെയും രണ്ടു ജീവനക്കാരെയും നേവിയുടെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിട്ടുണ്ട്. കപ്പൽ ഉയർത്താനുള്ള ദൗത്യം ഇതോടെ അവസാനിപ്പിച്ചു. കപ്പൽ ചെരിഞ്ഞതോടെ കണ്ടൈനറുകളും നഷ്ടപ്പെട്ടു. ഇവ ഇനി തിരിച്ചുപിടിക്കാനുള്ള സാഹചര്യമില്ലെന്നും കോസ്റ്റ് ഗാർഡിൻറെ കപ്പൽ സംഭവ സ്ഥലത്തു തുടരുമെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള പറഞ്ഞു.
കേരള തീരത്തുനിന്നും 38 നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്‌സി എൽ എസ് 3 കാപ്പിൽ ചെരിഞ്ഞത്. 24 ജീവനക്കാരിൽ 21 പേരെയും കഴിഞ്ഞ ദിവസം തന്നെ നാവിക സേന രക്ഷപെടുത്തിയിരുന്നു. കപ്പലുകളിൽ നിന്നും വീണ കണ്ടൈനറുകൾക്കുള്ളിൽ അപകടകരമായ രാസ വസ്തുക്കൾ ഉള്ളതിനാൽ കൊച്ചി, ത്രിപുടയൂർ, ആലപ്പുഴ അടക്കമുള്ള തീരമേഖലകളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
.
വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തിൽപെട്ടത്. കടൽ ക്ഷോപം മൂലം കപ്പൽ ആടിയുലഞ്ഞതാവും അപകടത്തിന് കാരണമെന്ന് കരുതുന്നു