28.8 C
Saudi Arabia
Monday, July 7, 2025
spot_img

ജൂൺ 19ന് നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്; ജൂൺ 23ന് വോട്ടെണ്ണൽ

മലപ്പുറം: നിലമ്പൂരിൽ ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടക്കും, ജൂൺ 23 നാണ് വോട്ടെണ്ണൽ. പിവി അൻവർ രാജി വെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപ തെരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായത്. നിലമ്പൂരിന് പുറമെ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ കാദി, വിസാവദാർ എന്നിവിടങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ രണ്ട് വരെ നോമിനേഷൻ കൊടുക്കാം. പിൻവലിക്കാനുള്ള അവസാന തിയതി ജൂൺ അഞ്ചാണ്.

നിലമ്പൂരിൽ ഉപ തെരെഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ പിവി അൻവർ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഉപ തെരെഞ്ഞെടുപ്പ് വൈകിയാൽ നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്നും അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല എപി അനിൽകുമാറിനായിരുന്നു. സിപിഐഎം പ്രവർത്തങ്ങൾ എം സ്വരാജാണ് ഏകോപിപ്പിക്കുന്നത്.

ഇടത് സഹയാത്രികനായിരുന്ന പിവി അൻവർ ഇടത് മുന്നണിയുമായി ഇടഞ്ഞാണ് എംഎൽഎ സ്ഥാനം രാജി വെക്കുന്നത്. അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്‌ത സാഹചര്യത്തിൽ ഇടത് മുന്നണിയുടെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ് ഈ തെരെഞ്ഞെടുപ്പ്. കോൺഗ്രസ് ജയിച്ചു വന്നിരുന്ന സീറ്റ് മണ്ഡലത്തിലുള്ള അൻവറിന്റെ സ്വാധീനം കൊണ്ട് ഇടത് മുന്നണി പിടിച്ചെടുക്കുകയായിരിക്കുന്നു. ഡിസിസി പ്രസിഡൻറ് വിഎസ് ജോയ്, ആര്യാടൻ ഷൗക്കത് എന്നിവരുടെ പേരുകൾക്കാണ് മുൻ‌തൂക്കം.

പിവി അൻവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളിലെ വലിയൊരു വിഭാഗവും പിവി അൻവറും വിഎസ് ജോയി സ്ഥാനാർഥിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ ഇടത് സ്വാതന്ത്രനാവുമെന്ന് അഭ്യൂഹമുണ്ടെങ്കിലും പാർട്ടി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ ഷൌക്കത്ത് വ്യക്തമാക്കിയിരുന്നു.

പി വി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി എസ് ജോയ് സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും പി വി അൻവറും. സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ ഇടതു സ്വതന്ത്രനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles