ഇടുക്കി: ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത് (32) ആണ് ജീവനൊടുക്കിയത്. തലക്കോട് പുത്തൻ കുരിശിലുള്ള വീടിനുള്ളിലാണ് അജിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അജിതിൻറെ ഭാര്യ ശ്രീക്കുട്ടി (26) ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ദമ്പതികൾക്ക് ഒന്നാം ക്ലസ്സിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.