തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.
സെല്ലിൽ കൂടെയുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്ത് ഉണങ്ങാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചു ശുചിമുറിയിൽ തൂങ്ങുകയായിരുന്നു. ഡ്യുട്ടി ഉദ്യോഗസ്ഥൻ കണ്ടയുടൻ മെഡിക്കല കോളേജ് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്,
ഫെബുവരി 24 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയിരുന്നത്