ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കോബാർ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിയെട്ടംഗ മേഖല കമ്മിറ്റി, സജീഷിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡൻ്റ് ), ബിജു വർക്കി (സെക്രട്ടറി), അനീഷ കലാം (ട്രഷറർ), ബിനു കുഞ്ഞു, മീനു അരുൺ (വൈസ് പ്രസിഡന്റ്റുമാർ), സജി അച്യുതൻ. ഷമി ഷിബു (ജോയിന്റ് സെക്രട്ടറിമാർ), സഹീർഷ കൊല്ലം (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരാണ് നവയുഗം കോബാർ മേഖല കമ്മിറ്റിയുടെ ഭാരവാഹികൾ