ജുബൈൽ : കോഴിക്കോട് മലയമ്മ സ്വദേശി കരിമ്പലങ്ങോട്ട് റുബീന (35 വയസ്സ്) ജുബൈലിൽ മരണപെട്ടു. എസ് എം എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന, ആർ ഇ സി മുക്കം മുത്താലം അബ്ദുൽ മജീദ് (മണി) ന്റെ ഭാര്യയാണ്. അയാൻ അബ്ദുൽ മജീദ്, അംജദ് അബ്ദുൽ മജീദ് എന്നിവർ മക്കളാണ്.
നിയമ നടപടികൾ പൂർത്തിയക്കാൻ ഐ സി എഫ് ജുബൈൽ, കെ എം സി സി ജുബൈൽ എന്നീ സംഘടനയുടെ പ്രവർത്തകരും എസ് എം എച്ച് കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.