ന്യൂ ഡൽഹി : കോവിഡ്-19 കേസുകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ഡാറ്റ പ്രകാരം, രാജ്യത്തെ ആകെ സജീവ കേസുകൾ 1,010 ആണ്. ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും മഹാരാഷ്ട്രയും ഉൾപ്പെടുന്നുവെന്ന് കണക്കുകൾ പറയുന്നു.
ലോകാരോഗ്യ സംഘടനാ നിലവിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന രണ്ട് പുതിയ ഉപ വകഭേദങ്ങൾ ഇന്ത്യിയിലും കണ്ടെത്തിയതോടെയാണ് കേസുകളുടെ വർദ്ധനവ് ഉണ്ടായത്.
കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സംസ്ഥാന തിരിച്ചുള്ള ഡാറ്റ പ്രകാരം, കേരളവും മഹാരാഷ്ട്രയുമാണ് കൊറോണ വൈറസ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 430 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ 335 എണ്ണം പുതിയതാണ്.
മഹാരാഷ്ട്രയിൽ 210 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 154 പുതിയ അണുബാധകൾ. 99 പുതിയ കേസുകളുമായി ഡൽഹി മൂന്നാം സ്ഥാനത്താണ്, ഇതോടെ ആകെ കേസുകൾ 104 ആയി. ഗുജറാത്ത്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ്-19 കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



