കൊൽക്കത്ത: നരേന്ദ്രമോഡി സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കട്ടെ, അതിന് ശേഷം മതി ഇന്ത്യയിലെ സ്ത്രീകളെ സിന്ദൂരമണിയിക്കാണെന്ന് മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയെയും കടന്നാക്രമിച്ചു പശ്ചിമ മുഖ്യമന്ത്രി മമത ബാനർജി. വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന പാർട്ടിയാണ് ബിജെപി. സാംസ്‌കാരിക പ്രചാരങ്ങളെ മോഡി രാഷ്ട്രീയ വൽക്കരിക്കുകയാണ്. മോഡി കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് മോഡി ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടതെന്ന് മമത കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതെന്ന് പിന്നാലെ പശ്ചിമ ബംഗാൾ സർക്കാരിനെതിരെയും മമത ബാനെർജിക്കെതിരെയും നരേന്ദ്ര മോഡി രൂക്ഷ ഉയർത്തിയിരുന്നു, അക്രമവും അഴിമതിയും നിയമ രാഹിത്യവും മൂലം പശ്ചിമ ബംഗാളിലെ ജനങ്ങൾ പൊറുതി മുട്ടുകയാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും മോഡി പറഞ്ഞിരുന്നു. ബിജെപിയുടെ വികസന മോഡൽ തന്നെയാണ് അവർ കാത്തിരിക്കുന്നതെന്നും മോഡി പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഒരു റാലിയിലായിരുന്നു മോഡിയുടെ വിമർശനം.
സിന്ദൂർ പ്രധാനമന്ത്രിയും ബിജെപിയും തെരെഞ്ഞെടുപ്പ് നേട്ടത്തിന്ഉ പയോഗിക്കുകയാണെന്നും അസത്യം ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മമത ബാനർജി പ്രതികരിച്ചു. നേരത്തെ മോഡി നടത്തിയ വിമർശനത്തിന് എതിരെ പ്രതികരിക്കുകയായിരുന്നു മമത.
‘നരേന്ദ്ര മോദി, നിങ്ങൾ സ്ത്രീകള്‍ക്ക് സിന്ദൂരം നല്‍കി അപമാനിക്കരുത്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മാത്രമേ സിന്ദൂരം സ്വീകരിക്കൂ. അവര്‍ എന്തിനാണ് അത് നിങ്ങളില്‍ നിന്ന് വാങ്ങേണ്ടത്? എന്തുകൊണ്ടാണ് നിങ്ങള്‍ ആദ്യം നിങ്ങളുടെ സ്വന്തം ഭാര്യക്ക് സിന്ദൂരം അണിയിക്കാത്തതെന്ന് മമത ചോദിച്ചു.