24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

മഞ്ചേരി: യുവതിയെ അറവുശാലയിലെത്തിച്ചു കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട് )മരണം വരെ തൂക്കി കൊല്ലാൻ വിധിച്ചത്. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ധീൻ എന്ന ബാബു(44) വിനെയാണ് ശിക്ഷിച്ചത്. ജഡ്‌ജ്‌ എ വി ടെല്ലസ് ആണ് വിധജി പ്രസ്താവിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം വധ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിന് പുറമെ 404 വകുപ്പ് പ്രകാരം മൃതദേഹത്തിൽ നിന്ന് ആഭരണം കവർന്നതിന് അഞ്ചു വര്ഷം കഠിന തടവും 25, 000 രൂപ വരെ പിഴയും വിധിച്ചിട്ടുണ്ട്. പിഴ റഹീനയുടെ മാതാവ് സുബൈദക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണം. സർക്കാരിൻറെ വിക്‌ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും റഹീനയുടെ മകനും മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

2017 ജൂലൈ 23 നാണ് സംഭവം നടന്നത്. ചാരിത്ര്യ ശുദ്ധിയിലുള്ള സംശയം മൂലം ആദ്യയായ റഹീനയെ(30) പ്രതിയുടെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയിൽ കൊണ്ട് പോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കശാപ്പു കടയിൽ നിന്നുംഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടുപോകാനെത്തിയ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. കൊല നടത്തിയ ശേഷം മൃതദേഹത്തിൽ നിന്നും 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരങ്ങളും കവർന്ന പ്രതി കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ കറങ്ങി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങവെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles