നൈനിറ്റാൾ: ബിജെപിക്കാർ ഖബറടക്കം തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസം മരിച്ചയാളുടെ ഖബറടക്കമാണ് ബിജെപിക്കാർ തടഞ്ഞത്.ഉത്തരാഖണ്ഡിൽ നൈനിറ്റാളിലെ രാംനഗർ ഗൗജാനി പ്രദേശത്താണ് സംഘർഷം നിൽനിൽക്കുന്നത്. പോലീസെത്തി പ്രതിഷേധക്കാരെയും ഖബറടക്കാനെത്തിയരെയും ബലം പ്രയോഗിച്ചു പിരിച്ചുവിട്ടു.
വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും സ്ഥലത്ത് വൻ തോതിൽ പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഖബറിസ്ഥാനിൽ മാത്രം ഖബറടക്കണമെന്നും പുതിയ സ്ഥലത്ത് തൽസ്ഥിതി തുടരണമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.
ഇന്നലെ മരിച്ചയാളുടെ ഖബരടക്കത്തിനായി ഖബർ കുഴിക്കാൻ ആരംഭിച്ചപ്പോൾ ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. പുതുതായി നിർമിച്ച ഖബറിൽ കിടന്ന് ഖബറടക്കാനെത്തിയവർ പ്രതിഷേധിച്ചു. പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു നീക്കി. നേരത്തെ അനുവദിച്ച സ്ഥലത്ത് ഖബറടക്കാനും പുതിയ ഖബർ മണ്ണിട്ട് മൂടാനും ജില്ലാ ഭരണകൂടം നിർദേശിച്ചു. ഖബറടക്കത്തിന് അനുവദിച്ച സ്ഥലത്തല്ല പുതിയ ഖബർ കുഴിച്ചതെനും അനുവദിച്ച സ്ഥലത്തുനിന്നും 200 മീറ്റർ അകലെയാണ് ഖബർ കുഴിച്ചതെന്നും ബിജെപി നേതാക്കളാരോപിച്ചു.