ജുബൈൽ: കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റിയുടെ കീഴിൽ ജുബൈലിൽൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര പോകുന്നവർക്കുള്ള ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു. മിർസാബ് റിയാസ് ബഷീറിന്റെ ഖിറാഹത്തോടെ ആരംഭിച്ച പരിപാടിയിൽ ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് റിയാസ് ബഷീർ അദ്യക്ഷത വഹിച്ചു.
കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലാം ആലപ്പുഴ പരിപാടി ഉത്ഘാടനം ചെയ്തു. ഹജ്ജിനെ കുറിച്ചും, അതിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പഠന ക്ലാസ്സ് ഹർഷാദ് ബിൻ ഹംസ നേതൃത്വം നൽകി. റാഫി ഹുദവി ഹജ്ജ് സന്ദേശം കൈമാറി. ഹജ്ജിനു പോകുന്നവർക്കുള്ള ഹജ്ജ് കിറ്റുകൾ വിവിധ നേതാക്കൾ കൈമാറി.
ഈസ്റ്റേൺ പ്രൊവിൻസ് നേതാക്കളായ ശിഹാബ് കൊടുവള്ളി, സൈതലവി പരപ്പനങ്ങാടി, ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സികട്ടറി ബഷീർ വെട്ടുപ്പാറ, ട്രഷറർ അസീസ് ഉണ്ണ്യയി, ജുബൈൽ കെഎംസിസി മുതിർന്ന നേതാവ് റാഫി കൂട്ടായി തുടങ്ങിയ നേതാക്കൾ പരിപാടിക്ക് ആശംസ അർപ്പിച്ചു.
ദാഖൽ മഹ്ദൂദ് ഏരിയ നേതാക്കളായ ഇല്യാസ്, നിയാസ്,ജാഫർ, നയീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സിക്രട്ടറി ആസിഫ് ഇക്ബാൽ പി എം ആർ സ്വാഗതം പറഞ്ഞു.