ഇടുക്കി: അടിമാലി മാങ്കുളത്ത് ഭർത്താവ് തീ കൊളുത്തി ചികിത്സയിലായിരുന്നു യുവതി മരിച്ചു. മാങ്കുളം താളുകണ്ടം സ്വദേശി മിനി(39)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ച(42)നെ പോലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ രഘു മിനിയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിയുരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മിനിയെ ആശുപത്രിയിലെത്തിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ മിനി ചികിത്സക്കിടെ ഇന്ന് വൈകീട്ടാണ് മരണപെട്ടത്.
കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് രഘു തങ്കച്ചൻ പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസിച്ചിരുന്നത്.