ദവാദമി : കേളി കലാ സാംസ്കാരിക വേദി ക്രിക്കറ്റ് മൽസര സംഘാടകസമിതി രൂപീകരിച്ചു. മുസാഹ്മിയ ഏരിയാ ദവാദ്മി യൂണിറ്റാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നത്. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.
നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശ്ശേരി കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. ഷാജി പ്ലാവിളയിലാണ് ട്രഷറർ. ടൂർണമെന്റിന്റെ കോഡിനേറ്റർ ആയി നസിമിനെയും ജോ: കൺവീനറായി ഹാരിസിനേയും വൈസ് ചെയർമാൻ സുൽഫി എന്നിവരെയും തെരഞ്ഞെടുത്തു.
സംഘാടകസമിതി രൂപീകരണയോഗത്തിൽ രാജേഷ്,മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. മൽസരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഇരുപത്തൊന്ന് അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.