ബെംഗളൂരു: കർണാടകയിലെ ബെളഗാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌ത് ദൃശ്യങ്ങൾ പകർത്തിയ അഞ്ചുപേർ പിടിയിൽ. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പിടിയിലായത്.
പിടിക്കപെട്ടവരിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. രണ്ടു മാസത്തോളമായി സംഘം പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയാണ് സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തിയത്. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡനം തുടർന്നത്.