ഇടുക്കി: തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്‌ത കേസിൽ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. മെയ് 24 നായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്‌തിരുന്നത്. ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ താമസിക്കുന്ന കൈലാസത്തിൽ നിഖിൽ നിക്‌സണെ (18) യാണ് ഉപ്പുതറ സിഐ മാത്യു അറസ്‌റ്റ് ചെയ്‌തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി നിഖിൽ സമ്മതിച്ചു. പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോഡ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന പോലീസ് പീഡനം നടന്നെന്ന് വ്യക്തമായതിനെ തുടർന്ന് പോക്സോ കൂടി ഉൾപ്പെടുത്തുകയായിരുന്നു. നിഖിൽ ഉൾപ്പടെ പലരെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു.
പതിനാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചതായി നിഖിൽ സമ്മതിച്ചത്. എസ്‌ഐ പി എൻ പ്രദീപ്, വനിതാ എ എസ്‌ഐ ജോലി ജോസഫ്, സീനിയർ സർവീസ് സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി വിജയൻ, പി എ നിഷാദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.