26.5 C
Saudi Arabia
Monday, July 7, 2025
spot_img

കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു.

റിയാദ് : കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്ക്കാരം ‘പ്രതീക്ഷ’ യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. റിയാദിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പുരസ്‌കാര വിതരണ പരിപാടി ഇന്ത്യൻ എംബസി സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു. ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം. ആയിരുന്നെങ്കിൽ നമുക്ക് എഡിസനെ കുറിച്ചും, ഐൻസ്റ്റീനെ കുറിച്ചും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാർക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികൾക്കെല്ലാവർക്കും അനുമോദനം എന്ന കേളിയുടെ ആശയം അഭിനന്ദനാർഹമാണെന്ന് ഷഹനാസ് സഹിൽ പറഞ്ഞു.

പത്താം ക്ലാസ്സിലെയും പ്ലസ് ടുവിലെയും ഉപരി പഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിൽ നിന്നും പ്ലസ് ടു വിലെ 11 കുട്ടികളും പത്താം തരത്തിലെ 8 കുട്ടികളുമടക്കം 19 വിദ്യാർത്ഥികളാണ് അവാർഡിന് അർഹത നേടിയത്. ക്യാഷ് അവാർഡും മെമന്റൊയുമടങ്ങുന്നതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിലെ വിജയികൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികൾ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കേളത്തിലെ വിതരണം അതത് ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ നടക്കും.

കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, കേളി ട്രഷറർ ജോസഫ് ഷാജി, കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കേളി ആക്റ്റിങ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും, പ്രതീക്ഷ 2025 കോർഡിനേറ്റർ സതീഷ് കുമാർ വളവിൽ നന്ദിയും പറഞ്ഞു

Related Articles

- Advertisement -spot_img

Latest Articles