മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ച പത്രിക തെരെഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എന്നാൽ സ്വതന്ത്രനായി അൻവർ സമർപ്പിച്ച പത്രിക സ്വീകരിച്ചു.
പത്ത് പേർ ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ സ്ഥാനാർഥിയായി മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക തള്ളിയത്. പത്രിക തള്ളിയ നടപടി പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അൻവർ രംഗത്ത് വന്നിട്ടുണ്ട്.
ശക്തിപ്രകടനവുമായെത്തിയാണ് അൻവർ തിങ്കളാഴ്‌ച പത്രിക സമർപ്പിച്ചിരുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിൽ പുതിയ മുന്നണി രൂപീകരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ മുന്നണി എന്നും അൻവർ വ്യക്തമാക്കിയിരുന്നു.