നാദാപുരം: പുറമേരി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 പവൻ സ്വർണാഭരണം മോഷണം പോയി. ജനൽ കുത്തിത്തുറന്ന് താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. കുന്നുമ്മൽ അബ്‌ദുല്ലയുടെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് മോഷണത്തെ നടന്നത്.
രാത്രി പുറത്തുപോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സിസിടിവി കാമറ മൂടിവെച്ചതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. മോശക്കകത്ത് സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത്.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ പദസരവും കള്ളൻ മുറിച്ചെടുത്തു. പോലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു