അൽ ജൗഫ്: വല്ലപ്പുഴ സ്വദേശി സകാക്കയിൽ ഹൃദയാഘാതം മൂലം മരണപെട്ടു. പാലക്കാട് വല്ലപ്പുഴ സ്വദേശി കളത്തിൽ മുഹമ്മദ്‌കുട്ടിയുടെ മകൻ കളത്തിൽ അമാനുല്ലയാണ് മരണപ്പെട്ടത്. ദീർഘകാലമായി സകാക്കയിലെ മീരയിൽ ഒരു സൂപ്പർമാർകറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. കൂടെ താമസിക്കുന്നയാൾ ജോലി കഴിഞ്ഞു റൂമിൽ തിരിച്ചെത്തിയപ്പോഴാണ് അമാനുല്ല മരണപെട്ടു കിടക്കുന്നത് കണ്ടത്.
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന് വേണ്ടി ഒരു മാസമായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. കുടുംബത്തിനുള്ള സമ്മാനങ്ങൾ വാങ്ങി പാക് ചെയ്‌തു യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അമാനുല്ലയുടെ യാത്രാരേഖകൾ ശരിപെടുത്തുന്നതിന് സ്പോൺസർ ഇന്നലെ റിയാദിൽ പോയതായിരുന്നു. റിയാദിൽ വെച്ചാണ് സ്പോൺസർ മരണവിവരം അറിയുന്നത്.
മൃതദേഹം സകാക്കയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.