പാലക്കാട്: നല്ലേപ്പിള്ളിയിൽ വിദ്യാർഥിനിയെ വീടിനകത്തു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയിലാണ് സംഭവം. ഒലിവും പൊറ്റയിൽ സെൽഫിന്റെ മകൾ സ്‌മൃതയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്‌ളാസ് കഴിഞ്ഞു പ്ലസ് ടു പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു പെൺകുട്ടി. മരണകാരണം എന്താണെന്ന് അറിയില്ല.
ജോലിക്ക് പോയ അച്ഛനും അമ്മയും തിരിച്ചു വരുമ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപതിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹസം കുടുംബത്തിന് വിട്ടു നൽകും.