പാറ്റ്‌ന: കല്യാണ വീട്ടിലെ ഡിജെയുടെ ശബ്‌ദം കേട്ട് ബോധരഹിതയായ പെൺകുട്ടി മരണപെട്ടു. ഡിജെ ശബ്ദം കേട്ട് ഹൃദ് രോഗിയായ പെൺകുട്ടി ബോധ രഹിതയാവുകയായിരുന്നു. ഉടൻ തന്നെ ആശുപതിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ചികിത്സ വൈകിയത് കാരണമാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
പിങ്കികുമാരി എന്ന പതിനഞ്ചുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അയൽ വീട്ടിലെ കല്യാണ പാർട്ടിയുടെ ഡിജെ ശബ്ദം കേട്ട് അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടി ഉടൻ ബോധരഹിതയാവുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
വേദന കൊണ്ട് പുളയുന്ന പെൺകുട്ടിയെ മണിക്കൂറോളമാണ് ചികിത്സ നൽകാതെ ഡോക്ടർമാർ കാത്തിരുന്നത്. പിന്നാലെ കുട്ടി മരിക്കുകയായിരുന്നു. ഡോക്ടർമാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.