മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ സുരക്ഷിതമായി പൂർത്തീകരിക്കാൻ സഹായിച്ച വരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രശംസിച്ചു, രണ്ട് വിശുദ്ധ പള്ളികളെയും അവ സന്ദർശിക്കുന്ന തീർഥാടകരെയും സേവിക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയ കിരീടാവകാശി ആവർത്തിച്ചു.
“രണ്ട് വിശുദ്ധ പള്ളികളെയും പുണ്യസ്ഥലങ്ങളെയും അവിടെയെത്തുന്ന സന്ദർശകരെയും സേവിക്കുന്നതിൽ നമ്മുടെ രാജ്യം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഈ ഹജ്ജ് സീസൺ സുരക്ഷിതമായി പൂർത്തീകരിക്കാൻ നമുക്കായത്, കിരീടാവകാശി പറഞ്ഞു.
അല്ലാഹുവിന്റെ അതിഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും രാജ്യം തുടർന്ന് കൊണ്ടിരിക്കും. മിന കൊട്ടാരത്തിലെ റോയൽ കോർട്ടിൽ നടന്ന സ്വീകരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. സൽമാൻ രാജാവിനുവേണ്ടി ഈദ് അൽ-അദ്ഹ അഭ്യുദയകാംക്ഷികളെ അദ്ദേഹം സ്വീകരിച്ചു.
മുതിർന്ന രാജകുമാരന്മാർ, രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തി, ഉന്നത ഉദ്യോഗസ്ഥർ, ഹജ്ജ് പ്രവർത്തനത്തിൽ ഉൾപ്പെട്ട സൈനിക കമാൻഡർമാർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഹജ്ജ് കർമ്മങ്ങൾ സുരക്ഷിതമായും സമാധാനപരമായും പൂർത്തിയാക്കാൻ ഹാജിമാരെ പ്രാപ്തരാക്കുന്നതിൽ എല്ലാ മേഖലകളിലുമുള്ള സർക്കാർ ജീവനക്കാരുടെയും വളണ്ടിയർമാരുടെയും ശ്രമങ്ങളെ കിരീടാവകാശി പ്രശംസിച്ചു.