തിരുവനന്തപുരം: രാജ്ഭവനെ വർഗീയാണവൽക്കുന്നതിനുള്ള ഇടമാക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകായായിരുന്നു അദ്ദേഹം.
വിഷയത്തിൽ സിപിഎമ്മിന് ഉറച്ച നിലപാട് തന്നെയാണുള്ളത്. അത് രാജ്ഭവന്റെയും ഗവർണറുടേയും നിലപാടിന് എതിരാണെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപി വിരുദ്ധ സർക്കാറുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരെ വർഗീയ വൽക്കരണത്തിൻറെ ഉപകരണമാക്കി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്.
ഗവർണറുടെ ആസ്ഥാനം നിയമസഭപോലെ ഒരു പൊതുയിടമാണ്. അവിടെ വർഗീയത പ്രചരിപ്പിക്കാനുള്ള ഇടമാക്കി ഉപയോഗിക്കാൻ പാടില്ലെന്നും അത് അസംബദ്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.