31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഭാര്യയുടെ തലയറുത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്‌ത ഭർത്താവ് അറസ്റ്റിൽ

ബംഗളുരു: ബംഗളുരുവിൽ ഭാര്യയുടെ തല അറുത്തെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് യാത്ര ചെയ്‌ത് ഭർത്താവ്. ബംഗളുരുവിലെ അനേക്കലിനടുത്തുള്ള ചന്ദ്രപുരിയിലാണ് ദാരുണ സംഭവം. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ഹെബ്ബഗോടി സ്വദേശി മാനസയെയാണ് ഭർത്താവ് ശങ്കർ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ശങ്കർ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് രക്തം പുരണ്ട വസ്ത്രവുമായി ശങ്കർ റോഡിലൂടെ യാത്ര ചെയ്‌തു.

പട്രോളിംഗിനിടെ പോലീസുകാർ നടത്തിയ പോരിശോധനയിൽ ഇയാളുടെ സ്‌കൂട്ടറിന്റെ ഫുഡ്ബോർഡിൽ നിന്നിലും യുവതിയുടെ അറുത്തെടുത്ത തല പോലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസ് ശങ്കറിനെ അറസ്റ്റ് ചെയ്‌തു.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ശങ്കർ ഭാര്യയെ ഉപേക്ഷിച്ചു മാറി താമസിക്കുകയായിരുന്നു. തുടർന്ന് ഭാര്യയെ മറ്റൊരു സ്ഥലത്ത് പേയിങ് ഗാസ്റ്റായി താമസിപ്പിച്ചുവരവെയായിരുന്നു ഈ ക്രൂര കൃത്യം. അഞ്ചു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles