ഹഫർ ബാതിൻ: ഹഫർ അൽ ബാതിനിൽ ആത്മഹത്യ ചെയ്‌ത മലയാളിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു.
കഴിഞ്ഞ മാസം പതിനേഴാം തീയതിയായിരുന്നു ഇടുക്കി ചക്കുപള്ളം സ്വദേശി അമൽമോൻ ബിനോയി(27) മരണപ്പെടുന്നത്. കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
നിയമ കുരിക്കിൽ പെട്ടത് കൊണ്ടായിരുന്നു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ വൈകിയിരുന്നത്. ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിൻറെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. എമ്പാമിങ്ങിന്റെയും വിമാന യാത്ര ചിലവും ഇന്ത്യൻ എംബസിയാണ് വഹിച്ചത്
എയർഇന്ത്യ വിമാനത്തിൽ കൊച്ചി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.