മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനിടെ മലയാളി ഹാജി മിനായിൽ മരണപെട്ടു. മലപ്പുറം പുത്തനത്താണി സിൽവർ ഗ്രൂപ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ആണ് മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു അദ്ദേഹം.
മിന ടെന്റിൽ നിന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് രാവിൽ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാസ ഇന്ന് മക്കയിൽ ഖബറടക്കും. അബുദാബി അൽ ബസ്ര ഗ്രൂപ്, പുത്തനത്താണി ഹലാ മാൾ, ബേബിവിറ്റ ഫുഡ് പ്രോഡക്ടസ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടർ ആയിരുന്നു.
പിതാവ്: സൈതാലികുട്ടി ഹാജി, (ചെയർമാൻ സിൽവാൻ ഗ്രൂപ്) മാതാവ്: ആയിശു മോൾ, ഭാര്യ: സൽമ, മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ നൈസ ഫാത്തിമ, സഹോദരങ്ങൾ: സാബിർ (അൽ ബസ്ര ഗ്രൂപ് ഡയറക്ടർ, അബുദാബി )സുഹൈല, അസ്‌മ



