ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ കൂടുന്നതായി റിപ്പോർട്ടുകൾ. പുതിയ 769 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ആറായിരം കവിഞ്ഞു.
ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.
കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ, ഐസൊലേഷൻ ബെഡുകൾ, വെന്റിലേറ്റർ, അത്യാവശ്യ മരുന്നുകൾ തുടങ്ങിയവ സജ്ജമാക്കി വെക്കുവാൻ ആരോഗ്യ മന്ത്രാലയം ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ 6133 ആക്റ്റീവ് കോവിഡ് കേസുകളും ആറു മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ജനുവരി മുതൽ 65 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.



