24 C
Saudi Arabia
Tuesday, March 24, 2026
spot_img

ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക – എം സ്വരാജ്

മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് നിലമ്പൂരിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്ന എം സ്വരാജ്. ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക എന്നും അവരുടെ പിന്തുണ എൽഡിഎഫിനെ ഒരു നിലക്കും ബാധിക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ ഘടക കക്ഷിയെന്ന പോലെയായിരുന്നു നിലപടുകൾ സ്വീകരിച്ചിരുന്നത്. അന്ന് അപ്രഖ്യാപിത ഘടക കക്ഷിയായാണ് പ്രവർത്തിച്ചിരുന്നത്. അത്തരം പാർട്ടികൾക്കെതിരെ ഇടത് പക്ഷം നിലപാടുകൾ തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമിയെ ശക്തമായി എതിർത്തിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിലപാടിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെ എന്നും സ്വരാജ് പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles