18.2 C
Saudi Arabia
Wednesday, March 25, 2026
spot_img

കെനിയൻ വാഹനപകടത്തിൽ മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളുൾപ്പടെ അഞ്ച് മലയാളികൾ

ന്യൂഡൽഹി: കെനിയയിൽ വാഹനപകടത്തിൽ മരിച്ച മലയാളികളിൽ രണ്ട് കുഞ്ഞുങ്ങൾ, 18 മാസവും എട്ട് വയസ്സും പ്രായമുള്ള കുട്ടികൾ ഉൾപ്പടെ അഞ്ചു പേരാണ് കെനിയയിൽ മരിച്ചത്. പാലക്കാട് നിന്നുള്ള റിയ ആൻ (41), ടൈറ റോഡ്രിക്‌സ്(8), തൃശൂരിൽ നിന്നുള്ള ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹ്‌റിന് മുഹമ്മദ്(18 മാസം), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ച മലയാളികൾ.

ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ അഞ്ച് മലയാളികൾക്കടക്കം ആറു പേർക്കാണ് ജീവൻ നഷ്ടപെട്ടത്. വടക്കു കിഴക്കൻ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേർക്ക് പരിക്ക് പറ്റി. ഇവർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു റോഡിൽ നിന്നും തെന്നി മാറി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മസായി മാരാ നാഷണൽ പാർക്കിൽ നിന്നും ന്യാന്‍ഡറുവിലേക്കും അവിടെ നിന്ന് നകുരുവുലേക്കുമുള്ള യാത്രയിലായിരുന്നു വിനോദ സഞ്ചാരികൾ. ഏകദേശം പത്ത് മീറ്റർ താഴ്ച്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്

 

Related Articles

- Advertisement -spot_img

Latest Articles