31.8 C
Saudi Arabia
Monday, July 7, 2025
spot_img

കോഴിക്കോട് പെൺവാണിഭം; പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

അന്വേഷണസംഘം രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിരുന്നു. ആകെ 12 പ്രതികളാണ് കേസിലുള്ളത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ബാലുശ്ശേരി സ്വദേശിയായിരുന്നു വാടകക്കെടുത്തത്. ബഹ്‌റൈൻ ഫുടബോൾ ടീമിന്റെ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ രണ്ട് വർഷം മുമ്പ് അപാർട്മെന്റ് വാടകക്കെടുക്കുന്നത്. ഇയാളുടെ നേതുത്വത്തിലാണ് ഇവിടെ പെൺ വാണിഭം നടന്നിരുന്നത്.

പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് കെട്ടിടത്തിന് വാടക നൽകിയിരുന്നത്. കേസിലെ മുഖ്യപ്രതി ബിന്ദു ഉൾപ്പടെ ആറു സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയുമാണ് പരിശോധനയിൽ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നത്‌. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന

 

 

Related Articles

- Advertisement -spot_img

Latest Articles