18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ജുബൈൽ നൂപുരധ്വനി മെഗാ യോഗ ഇവന്റ് ജൂൺ 20ന് .

ജുബൈൽ :അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലിൽ മെഗാ യോഗ ഇവന്റ് സംഘടിപ്പിക്കുന്നു. നൂപുര ധ്വനി ആർട്സ് അക്കാദമിയും ജുബൈൽ നവോദയ സാംസ്കാരിക വേദിയുമാണ് യോഗ ഇവന്റ്ന്റെ സംഘാടകർ. ഇന്ത്യൻ എംബസി റിയാദിന്റെയും അറബ് യോഗ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടികൾ ജൂൺ 20 വെള്ളിയാഴ്ച ജുബൈൽ എക്സ്പോ ഹാളിൽ വൈകിട്ട് 3 മണി മുതലാണ് ആരംഭിക്കുക. പരിപാടികളുടെ ഭാഗമായി മാസ് യോഗ ഡെമോ ഉൾപ്പെടെ നടക്കുന്ന മെഗാ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ജയൻ തചമ്പാറ ചെയർമാനും, ഡോ:നവ്യ വിനോദ് കൺവീനർ യുമായി 501 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ബോധവൽക്കരണവും അതിൽ യോഗ യുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയുമാണ് ഇവന്റിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ യോഗ ക്ളസ്റ്ററുകൾ ഉൾപ്പെടുത്തി യോഗാഭ്യാസ പ്രകടനങ്ങൾ, ആയോധന കലകളുടെ പ്രദർശനങ്ങൾ, കലാ പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് അരങ്ങേറും. പ്രശസ്ത യോഗ പരിശീലക സുമ൯ യാദവ് യോഗ പരിപാടികൾക്ക് നേതൃത്വം നൽകും

Related Articles

- Advertisement -spot_img

Latest Articles