19.3 C
Saudi Arabia
Saturday, March 28, 2026
spot_img

ഇന്ത്യാ പാക് സംഘർഷം; ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് നരേന്ദ്രമോഡി

ന്യൂഡൽഹി: ഇന്ത്യാ പാകിസ്ഥാൻ സംഘർഷത്തിൽ ആരുടെയും മധ്യസ്ഥത രാജ്യം സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാൻ അഭ്യർഥിച്ചതിടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു. പാക്കിസ്ഥാന് ചുട്ട മറുപടി നൽകിയതായും പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഭാഷത്തിൽ മോഡി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

അരമണിക്കൂറോളം ഇരുവരും സംസാരിച്ചതായും സെക്രട്ടറി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും സംസാരിക്കുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles