തിരുവവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നടിച്ചു ശശി തരൂർ. നിലമ്പൂരിൽ പ്രചാരണത്തിന് പോവാത്തത് തന്നെ ക്ഷണിക്കാത്തത് കൊണ്ടാണ്. വോട്ടെടുപ്പ് ദിവസം കൂടുതൽ സംസാരിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
സർക്കാർ പ്രതിനിധിയായി വിദേശ സന്ദർശനം കഴിഞ്ഞു തിരിച്ചു വന്നപ്പോഴും തന്നെ കാണണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഞാൻ വിദേശത്ത് പറഞ്ഞ ഏത് കാര്യത്തെ പറ്റിയും പാർട്ടിക്ക് തന്നോട് ചോദിക്കാം. താൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കണം. അന്താരാഷ്ട്ര അതിർത്തി കടന്ന് ആദ്യമായാണ് ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് പറയാൻ എന്റെ തലക്ക് സൂക്കേടില്ലെന്നും തരൂർ പറഞ്ഞു.
നിലമ്പൂർ വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാം. താൻ കോൺഗ്രസ് പാർട്ടിയിലെ അംഗമാണെന്നും എവിടേക്കും പോകുന്നില്ലെന്നും തരൂർ പറഞ്ഞു.