കണ്ണൂർ: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി കുറ്റിയാടി ദേവർകോവിൽ കല്ലാങ്കണ്ടി കെകെ കുഞ്ഞഹമ്മദിനെയാണ് ധർമടം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഗവേഷക വിദ്യാർഥിയാണ് പരാതി നൽകിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിയെ അധ്യാപകൻ ചേമ്പറിലും തലശ്ശേരിയിലെ ലോഡ്‌ജിലും എത്തിച്ചു പീഡിപ്പിച്ചു വെന്നാണ് പരാതി.
വിദ്യാർഥി തലശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്