42 C
Saudi Arabia
Tuesday, August 26, 2025
spot_img

വിശക്കുന്നവർക്ക് മുന്നിൽ ഇസ്രായേൽ ക്രൂരത വീണ്ടും; 72 പേരെ വെടി വെച്ചു കൊന്നു

ഗാസ: ഇറാൻ ഇസ്രായേൽ സംഘർഷം മൂർച്ഛിക്കുമ്പോഴും ഫലസ്തീനികളെ കൊന്നൊടുക്കി ഇസ്രയേല്‍. സഹായം തേടിയെത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവെപ്പിൽ 72 പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മധ്യ ഗാസയില്‍ സഹായം തേടിയെത്തിയവരുടെ നേരരെ ഇസ്രായേൽ സൈന്യം വെടിയുതിരിക്കുകയായിരുന്നുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവെപ്പിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നല്‍കുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. അമേരിക്ക യുടെയും ഇസ്രായേലിന്റെയും പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. വിതരണ കേന്ദ്രത്തിന് സമീപം ആക്രമണമുണ്ടായിട്ടില്ലെന്ന് ജിഎച്ച്എഫ് പറഞ്ഞു. നെത്‌സാരിം പ്രദേശത്ത് സംശയമുള്ളവര്‍ക്ക് നേരെ മുന്നറിയിപ്പ് എന്ന രീതിയിലാണ് വെടിയുതിര്‍ത്തതെന്നും അപകടങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് ഇസ്രയേല്‍ സൈന്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഗാസയില്‍ സഹായത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നേരെ ഇതിന് മുമ്പും നിരവധി ആക്രമണങ്ങൾ ഇസ്രായേൽ സൈന്യം നടത്തിയിട്ടുണ്ട്. ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന പലസ്തീനികൾക്ക് നേരെ ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർ‌ക്ക് പരിക്ക് പറ്റിയതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മെയ് മാസത്തിൽ ജി എച് എഫ് നടത്തിയ സഹായ വിതരണത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറ് കണക്കിന് ഗാസക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇന്ന് പുലർച്ചെ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൊത്തം 31 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles