ഒട്ടാവ: ഇന്ത്യൻ വിദ്യാർഥിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശി തന്യ ത്യാഗിയാണ് മരിച്ചത്. കാനഡയിലെ കാൾഗാരി സർവകലാശാലയിൽ ഉപരിപഠനത്തിന് എത്തിയതായിരുന്നു ത്യാഗി. വാൻകൂവറിലെ കോൺസുലേറ്റാണ് തന്യയുടെ മരണം സ്ഥിരീകരിച്ചത്.
തന്യയുടെ അപ്രതീക്ഷിത മരണത്തിൽ ദുഃഖം അറിയിക്കുന്നതായ പോസ്റ്റ് സമൂഹ മാധ്യമമായ എക്‌സിൽ കോണ്സുലേറ്റ് പങ്കുവെച്ചു. ധന്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഉൾപ്പടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
തന്യയുടെ മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.എന്നാൽ ഇക്കാര്യതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. തന്യയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഞെട്ടിയിരിക്കുകയാണ്. കൽഗാരി സർവകലാശാലയിൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റിയിൽ ബിരുദാന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിയുമായി കുടുംബം ബന്ധപ്പെട്ടിരുന്നു.