ദമ്മാം: പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ഖത്തിഫ് ക്ലാസ്സിക് കാബും സംയുക്തമായി രക്‌തദാന ക്യാമ്പ് സoഘടിപ്പിച്ചു. പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയുടെ ആറാം വാർഷികത്തോടനുബന്ധിച്ചു വേൾഡ് ബ്ലഡ് ഡോണർസ് ഡെയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ഖത്തിഫ് ക്ലാസ്സിക് കാബും സംയുക്തമായി ഖത്തിഫ് സെൻട്രൽ ഹോസ്പിറ്റലിലായിരുന്നു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സങ്കടിപ്പിച്ചത്. ഡോക്ടർ റെഡ അൽ ഈദ്, സൂപ്പർവൈസർ ഹുസൈൻ അൽ സുവൈഅ, മുസ്തഫ, പി ബി ഡി എ കോ കോർഡിനേറ്റർ ഷിനാജ്, സമദ് ക്യുസിസി ജോയിൻറ് സെക്രട്ടറി മുനീർ എന്നിവർ നേതൃത്വം നൽകി. രക്‌തദാനം നടത്തിയ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.