തൃശൂർ: തമിഴ്‌നാട്ടിലെ വാൽപാറയിൽ പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കിട്ടി. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ലയത്തിൽ നിന്നും മുന്നൂറു മീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയ പുലി പിടിച്ചു കൊണ്ടുപോവുന്നത്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകളാണ് നാലു വയസ്സുകാരി രോഷ്‌നി.
അമ്മ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്ന സമയത്ത് തേയില തോട്ടത്തിൽ നിന്നും എത്തിയ പുലി കുട്ടിയെ പിടിക്കുകയായിരുന്നു. കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോവുന്നത് മറ്റു തൊഴിലാളികളാണ് കണ്ടത്. തോട്ടം തൊഴിലാളികൾ ബഹളം വെച്ചെങ്കിലും പുലി കുട്ടിയുമായി രക്ഷപെടുകയായിരുന്നു.
പോലീസും നാട്ടുകാരും വനം വകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇതിന് മുൻപും ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വനം മേഖലയോട് ചേർന്ന സ്ഥലമാണിത്.