പാലക്കാട്: ഖത്തറിൽ നിന്നും അവധിയാഘോഷിക്കാൻ നാട്ടിലെത്തിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. തൃത്താല ഉള്ളന്നൂർ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് അൻസാർ കുടുംബ സമേതം നാട്ടിലെത്തുന്നത്.
ഇന്ന് രാവിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. കെഎംസിസി ഖത്തർ തൃത്താല മണ്ഡലം കമ്മിറ്റി അംഗമായിരുന്നു.
ജമീലയാണ് മാതാവ്, ഭാര്യ: റഹീദ, ഏക മകൻ റസലിന് എട്ട് മാസം പ്രായമാണ്.