24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ആര്യാടന് മിന്നും വിജയം; കരുത്തോടെ പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം. എൽഡിഎഫിന്റെ കരുത്തനായ സ്ഥാനാർഥി എം സ്വരാജിനെ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരമായിരുന്നു നിലമ്പൂരിൽ നടന്നത്. മുൻ എംഎൽഎ പിവി അൻവറിന്റെ സാന്നിധ്യത്തെ ഇരുമുന്നണിയെയും അലോസരപെടുത്തിയിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യസമയം മുതൽ ഷൗക്കത്ത് ലീഡ് ചെയ്യുകയായിരുന്നു. രണ്ട് റൗണ്ട് ഒഴികെ മറ്റെല്ലാ റൗണ്ടിലും യുഡിഎഫിന് തന്നെയായിരുന്നു മേൽകൈ. ഇടത് സ്ഥാനാർഥി എം സ്വരാജിന്റെ പോത്ത് കല്ല് ഉൾപ്പടെയുള്ള പഞ്ചായത്തുകൾ എണ്ണിയപ്പോഴും ചില ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥനാര്ഥിക്ക് നേരിയ മുൻ‌തൂക്കം നേടാൻ സാധിച്ചത്.

പി വി അൻവർ നിലമ്പൂരിൽ തൻറെ കരുത്ത് തെളിയിച്ചു. ഇരുമുന്നണികളോടും മത്സരിച്ചു സ്വന്തം നിലയിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് അൻവർ നേടിയത്. നേരത്തെ യുഡിഎഫ് മണ്ഡലമായിരുന്ന നിലമ്പൂർ എൽഡിഎഫിന് വേണ്ടി അൻവർ പിടിച്ചെടുക്കുകയായിരുന്നു അൻവർ. ഒൻപത് വർഷം നിലമ്പൂർ എംഎൽഎയായ അദ്ദേഹത്തിന് മണ്ഡലത്തിലെ വ്യക്തമായ സ്വാധീനമാണ് അൻവർ നേടിയ വോട്ടുകൾ.

കഴിഞ്ഞ ഒൻപത് വർഷക്കാലം എൽഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചു പിടിച്ചിരിക്കുന്നത്. 34 വർഷം ആര്യാടൻ മുഹമ്മദ് എംഎൽഎ ആയിരുന്ന മണ്ഡലമാണ് നിലമ്പൂർ. 2014ൽ പിവി അൻവറിനോട് തോറ്റ ഷൗക്കത്ത് അൻവർ ഒഴിഞ്ഞ അതേ സീറ്റിൽ നിയമസഭയിലേക്ക് പോവുകയാണ്. സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമ രംഗങ്ങളിൽ ഷൗക്കത്ത് കഴിവ് തെളിയിച്ചിരുന്നു,

നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് ആര്യാടൻ ഷൗക്കത്ത്. കെഎസ്‌യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡൻറ്, നിലമ്പൂർ നഗരസഭ ചെയർമാൻ, രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘാധൻ ദേശീയ കൺവീനർ, സാംസ്‌കാരിക സാഹിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles