ജിദ്ദ: ജിദ്ദയിൽ അഡ്വാൻസ്ഡ് മീഡിയ സംഘടിപ്പിച്ച സംഗീത പരിപാടി അവിസ്മരണീയമായി. ഷറഫിയ ചെന്നൈ എക്സ്പ്രസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സംഗീത വിരുന്ന് രാഗലയം-2 പ്രശസ്ത സാമൂഹിക പ്രവർത്തകൻ വാസു വെള്ളത്തേടത്ത് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഗായകരായ സിക്കന്ദർ അലി, ലത്തീഫ് ബാബു, നാസർ മോങ്ങം, ആയിഷ നാസർ, റൈസ, ഷമീം ശ്രീലങ്ക, ഫസായിർ ശ്രീലങ്ക, അംജദ് ഖാൻ, ഖമറുദ്ദീൻ ലുലു എന്നിവരുടെ ഗാനങ്ങൾ സദസ്സിനെ ആവേശത്തിലാക്കി. സിക്കന്ദർ ആലപിച്ച മേരാ മെഹ്ബൂബ്.. വീണ്ടും പാടാൻ ആസ്വാദകർ ആവശ്യപ്പെട്ടു. നൗഷാദ് ചാത്തല്ലൂർ സ്വാഗതം പറഞ്ഞു. മീഡിയ ഡയറക്ടർ അഷ്റഫ് അഴീക്കോട് മീഡിയ നിയന്ത്രിച്ചു. ഗഫൂർ കൊണ്ടോട്ടി കോർഡിനറ്ററായിരുന്നു. ജാഫറലി പാലക്കോട്, ബശീർ അലി പരുത്തിക്കുന്നൻ തുടങ്ങിയവർ ആശംസ നേർന്നു. ഇത്തരം പരിപാടികൾ പ്രവാസ ജീവിതത്തിൽ കുളിർ മഴയാണെന്ന് തമിഴ് മണ്ഡലം പ്രസിഡണ്ട് ഖാജ അഭിപ്രായപ്പെട്ടു.
അഡ്വാൻസ്ഡ് മീഡിയ സംഗീതത്തിന് മുൻതൂക്കം നൽകി സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടികൾക്ക സി.എച്ച്. ബശീർ, അശ്റഫ് കാലിക്കറ്റ്, സുബൈർ ആലുവ തുടങ്ങിയവർ എല്ലാ വിധ പിന്തുണയും അറിയിച്ചു. സംഗീതത്തിന്റെ മാന്ത്രികതയിലൂടെ പ്രേക്ഷകരെ നോസ്റ്റാൾജിക് യാത്രയിലേക്ക് കൊണ്ടു പോകുന്നതായിരുന്നു വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ.
90-കളിലെയും 2000-കളിലെയും ഗാനങ്ങൾ പ്രേക്ഷകരെ യൗവനത്തിന്റെ സുവർണകാലത്തേക്ക് തിരികെ കൊണ്ടുപോയി. ഓരോ ഗാനത്തിനൊപ്പവും കാണികൾ ഒരുമിച്ച് പാടി. സ്റ്റേജിന്റെ വെളിച്ചവും ശബ്ദവ്യവസ്ഥയുടെ മികവും ആസ്വാദകരുടെ അനുഭവം മികിച്ചതാക്കി. വർണാഭമായ LED പശ്ചാത്തലം അഡ്വാൻസ്ഡ് മീഡിയയുടെ സവിശേഷതയാണ്. എല്ലാ വിധ പരിപാടികളും നടത്താൻ തങ്ങൾ സജ്ജമാണെന്നും 0562634824 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മീഡിയ കൺവീനർ അഷ്റഫ് അഴീക്കോട് അറിയിച്ചു.



