വാഷിംഗ്‌ഡൻ : ഇറാൻ പ്രത്യാക്രമണം നടത്തിയതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക പോസ്റ്റ്. ഇറാന്റെ പ്രതികരണം പ്രതീക്ഷിച്ചതുപോലെ വളരെ ദുർബലമായിരുന്നുവെന്നും അത് ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു വെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമായ ട്രൂത്തിൽ കുറിച്ചു.
14 മിസൈലുകൾ വിക്ഷേപിച്ചതിൽ 13 എണ്ണവും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയല്ലാത്ത ദിശയിലേക്ക് നീങ്ങിയതുകൊണ്ട് അതിനെ വെറുതെ വിട്ടു വെന്നും അദ്ദേഹം അറിയിച്ചു.
ഒരു അമേരിക്കക്കാരനും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇറാൻ അവരുടെ “സിസ്റ്റത്തിൽ” നിന്ന് എല്ലാം നീക്കം ചെയ്തിട്ടുണ്ട്, അതിനാൽ ഇനി ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പോസ്റ്റിൽ എഴുതിയുട്ടുണ്ട്.
പ്രത്യാക്രമണം നടത്തുന്നത് ഇറാൻ മുൻകൂട്ടി അറിയിച്ചതായും പോസ്റ്റിൽ സൂചനയുണ്ട്. അതിന് നന്ദി അറിയിച്ച ട്രംപ്, സമാധാനത്തിലേക്കും ഐക്യത്തിലേക്കും നീങ്ങാൻ ഇറാന് കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇസ്രായേലിനോടും സമാധനത്തിലേക്ക് നീങ്ങാൻ ആത്മാർത്ഥമായി അഭ്യർത്ഥിച്ച അദ്ദേഹം വിഷയത്തിൽ എല്ലാവരുടെയും ശ്രദ്ധയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.