ഹഫർ അൽ ബാതിൻ: നിലമ്പൂർ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയം ആഘോഷിച് ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ. വിജയാഘോഷത്തിന്റെ ഭാഗമായി ഹഫർ അൽ ബാതിന്റെ വിവിധയിടങ്ങളിൽ മധുര വിതരണം നടത്തി.
അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം കോൺഗ്രസിനും യുഡിഎഫിനും പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലെയും തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ വിജയത്തിന് മധുരം കൂടുതലാണ്. ഈ വിജയം യുഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചിരി ക്കുകയാണ്. ഈ ആവേശം അടുത്ത തെരഞ്ഞെടുപ്പ് വരെ നിലനിർത്താൻ നേതാക്കൾക്കും പ്രവർത്തകർക്കും കഴിയണമെന്നും ഒഐസിസി അഭിപ്രായപെട്ടു.
പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ്മാരായ ജിതേഷ് തെരുവത്ത്, അനൂപ് പ്രഭാകരൻ, ജോയിന്റ് ട്രഷറർ ജോമോൻ ജോസഫ്, നിർവാഹക സമിതി അംഗങ്ങളായ ഷാനവാസ് മതിലകം,അബ്ദുൽ ഗഫൂർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



