ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയെ ചർച്ചക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചു.
ചർച്ചക്ക് സമയം ആവശ്യപ്പെട്ട് ജൂൺ 12 നാണ് കമ്മീഷൻ കത്തയക്കുയന്നത്. രാഹുലിൻറെ ഡൽഹിയിലെ വസതിയിൽ കത്ത് ലഭിച്ചതായും രാഹുലിന്റെ ഈമെയിലിലേക്ക് കത്ത് അയച്ചിട്ടുണ്ടെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തെരെഞ്ഞെടുപ്പ് അട്ടിമറി എന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. പരാതികളുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും തെരെഞ്ഞെടുപ്പ് കംമീഷൻ പറഞ്ഞു. അതെ സമയം കത്തിന് രാഹുൽ മറുപടി നൽകിയിട്ടില്ലെന്നാണ് സൂചന.