28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന് നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിച്ചു എയർ ഇന്ത്യയും ഇൻഡിഗോയും. കരിപ്പൂർ നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ തുടങ്ങിയത്. ഖത്തറിലെ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചതിനെ തുടർന്ന് ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ നിർത്തിയിരുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, മസ്‌കറ്റ് സർവീസുകൾ പുനരാരംഭിച്ചു. രാത്രി 8.25 നുള്ള കോഴിക്കോട് – റിയാദ്, 11.45 നുള്ള കോഴിക്കോട്- മസ്‌ക്കറ്റ് സർവീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഘട്ടം ഘട്ടമായി സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യുഎസ്, കാനഡ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles