28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഉപതിരഞ്ഞെടുപ്പ് ഫലം; സർക്കാരിനെതിരെയുള്ള ജനവിധി ഒഐസിസി

ജിദ്ദ: സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനും ഭരണനേതൃത്വത്തിന്റെ അഹങ്കാരത്തിനും ജനം നൽകിയ മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനസർക്കാരിനു ഇനിയും തുടരാനുള്ള അവകാശം നഷ്ടമായിരിക്കുന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് ഒഐസിസി എല്ലാ ഭാവുകങ്ങളും നേർന്നു.

കഴിഞ്ഞ ഒൻപത് വർഷക്കാലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിവരുത്തി 2026 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഫ് അധികാരത്തിലേക്ക് വരുന്നതിന്റെ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ഒറ്റകെട്ടായി പ്രവർത്തിച്ച യുഡിഫ് നേതൃത്വത്തെ ഒഐസിസി പ്രത്യേകം അഭിനന്ദനം അറിയിച്ചു. തുടർന്നും ഐക്യത്തോടെയുള്ള പ്രവർത്തനം കാഴ്ച വെച്ചാൽ തീർച്ചയായും ഈ കിരാതഭരണത്തെ തൂത്തെറിയാൻ സാധിക്കും എന്നും അതിനായി എല്ലാ നേതാക്കളും ഒത്തൊരുമിച്ചു നിൽക്കണമെന്നും പ്രസ്താവന എടുത്തു പറയുന്നു.

ഇലക്ഷൻ പ്രചാരണങ്ങൾക്ക് ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റിയുടെ ഭാഗത്തുനിന്ന് നാട്ടിൽ അഹോരാത്രം പ്രവർത്തനങ്ങളിൽ പങ്കാളികളായ ഓരോരുത്തരെയും ഒഐസിസി അഭിനന്ദനങ്ങൾ അറിയിച്ചു. ഒഐസിസി വെസ്റ്റേൺ കമ്മറ്റി വൈസ് പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കുടശ്ശേരിയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജിദ്ദയിലും സമാനമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒഐസിസി യുടെ നേതൃത്വത്തിൽ മറ്റു യുഡിഫ് സംഘടകളെ കൂടി ചേർത്ത് നടത്താൻ സാധിച്ചു. ഒഐസിസി പ്രവർത്തങ്ങളിൽ ഭാഗവാക്കായവർക്ക് അഭിനന്ദങ്ങളും നന്ദിയും അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles